മുണ്ടക്കൈയിലെയും ചൂരൽമലയിലെയും രക്ഷാപ്രവർത്തനം വളരെ ദുഷ്കരമാണെന്ന് പിറവം കേരള ഫയർ ആന്റ് റെസ്ക്യു സർവ്വീസിലെ ഉദ്യോഗസ്ഥൻ അലക്സ്. ഒരു വീടിന്റെ അത്രയും വലിപ്പമുള്ള പാറകല്ലുകളാണ് ഇവിടെ കൂടികിടക്കുന്നത്. ഇതെല്ലാം മാറ്റാനായി മാസങ്ങളോളം എടുക്കും. ഈ വിശാലമായ സ്ഥലത്ത് എവിടെയാണ് ആൾക്കാർ കുടുങ്ങികിടക്കുന്നതെന്നും ഒഴുകിപോയോ എന്നൊന്നും കൃത്യമായ വിവരം ലഭിക്കാത്തതിനാൽ, നമുക്ക് സാധ്യമായ എല്ലാ സേവനങ്ങളും സർക്കാറിന്റെ സംവിധാനങ്ങൾ ഉപയോഗിച്ചും മറ്റു സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയും വിശദമായി പരിശോധിക്കും. അതിൽ യാതൊരു കുറവും വരുത്തില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കും. ചില വീടുകളിൽ എല്ലാ അംഗങ്ങളും മരിച്ചിട്ടുണ്ട്. അപ്പോൾ എന്റെയാൾക്കാർ ഇവിടെയുണ്ട്, തിരയണമെന്ന് പറയാനായി ആരുമില്ല. അത് വലിയൊരു മനോവിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: http://www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p
#wayanadlandslide #landslide