‘എന്റെയാൾക്കാർ ഇവിടെയുണ്ട്, തിരയണമെന്ന് പറയാൻ പോലും ചില വീടുകളിലാരുമില്ല’ | Wayanad Landslide

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും രക്ഷാപ്രവർത്തനം വളരെ ദുഷ്കരമാണെന്ന് പിറവം കേരള ഫയർ ആന്റ് റെസ്ക്യു സർവ്വീസിലെ ഉദ്യോ​ഗസ്ഥൻ അലക്സ്. ഒരു വീടിന്റെ അത്രയും വലിപ്പമുള്ള പാറകല്ലുകളാണ് ഇവിടെ കൂടികിടക്കുന്നത്. ഇതെല്ലാം മാറ്റാനായി മാസങ്ങളോളം എടുക്കും. ഈ വിശാലമായ സ്ഥലത്ത് എവിടെയാണ് ആൾക്കാർ കുടുങ്ങികിടക്കുന്നതെന്നും ഒഴുകിപോയോ എന്നൊന്നും കൃത്യമായ വിവരം ലഭിക്കാത്തതിനാൽ, നമുക്ക് സാധ്യമായ എല്ലാ സേവനങ്ങളും സർക്കാറിന്റെ സംവിധാനങ്ങൾ ഉപയോ​ഗിച്ചും മറ്റു സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയും വിശദമായി പരിശോധിക്കും. അതിൽ യാതൊരു കുറവും വരുത്തില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കും. ചില വീടുകളിൽ എല്ലാ അം​ഗങ്ങളും മരിച്ചിട്ടുണ്ട്. അപ്പോൾ എന്റെയാൾക്കാർ ഇവിടെയുണ്ട്, തിരയണമെന്ന് പറയാനായി ആരുമില്ല. അത് വലിയൊരു മനോവിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: http://www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p

#wayanadlandslide #landslide